കൊച്ചി: ഓണ വിപണി ലക്ഷ്യമിട്ട് വിവിധ ക്യാംപയിനുകളുമായി പ്രമുഖ ഹോം അപ്ലയൻസസ് ഗ്രൂപ്പായ ഹാവൽസ് ഇന്ത്യ. ഹാവൽസിന്റെ ലോയ്ഡ് എസ്റ്റലോ വാഷിംഗ് മെഷീൻ, ലോയ്ഡ്സ് റഫ്രിജറേറ്റർ എന്നിവയുടെ പ്രചാരണാർത്ഥമാണ് Care that makes a home, a home’ “വാ മോനെ ദിനേശാ” ക്യാംപയിൻ സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ലോയ്ഡ് പുറത്തിറക്കിയ പരസ്യ ചിത്രങ്ങൾ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് കണ്ടത്.
ലോയ്ഡിന്റെ ഉൽപ്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് “വാ മോനേ ദിനേശാ” ക്യാംപയിൻ നടത്തുന്നത്. എൽ.ഇ.ഡി ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എ.സി തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നവർക്ക് വിവിധ ഫിനാൻസ് സ്‌കീമുകൾ, അധിക വാറന്റി, ആകർഷകമായ സമ്മാനങ്ങൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 25,000 രൂപ വരെ ഉറപ്പായ ആനുകൂല്യങ്ങളും കിഴിവുകളും ലഭിക്കും.
എൽ.ഇ.ഡി ടി.വിക്ക് മൂന്ന് വർഷത്തെ അധിക വാറന്റിയും വാഷിംഗ് മെഷീനുകളിലെ വാഷ് മോട്ടോറിന് 10 വർഷത്തെയും സ്പിൻ മെഷീന് അഞ്ചു വർഷത്തെയും അധിക വാറന്റി നൽകും. ഫ്രിഡ്ജിന് ഒരു വർഷത്തെയും കംപ്രസ്സറിന് ഒൻപത് വർഷത്തെയും വാറന്റി, എയർ കണ്ടീഷണറുകൾക്ക് അഞ്ച് വർഷം വാറന്റി എന്നിങ്ങനെയാണ് മറ്റ് ഓഫറുകൾ. ഓഗസ്റ്റ് അവസാനം വരെ ഓഫറുകൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് പുറമേ ഹാവൽസിന്റെ കിച്ചൻ അപ്ലയൻസസിനും ഓഫറുകളുണ്ട്.
” Care that makes a home, a home’”ക്യാംപയിനിന്റെ ഭാഗമായി ചിത്രീകരിച്ച പരസ്യ ചിത്രങ്ങളിൽ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, അനുശ്രീ എന്നിവർ ഭാര്യ ഭർത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ദമ്പതികൾക്കിടയിൽ ഉണ്ടാകേണ്ട കരുതലിന്റെ പ്രതീകം കൂടിയാണ് ഈ പരസ്യങ്ങൾ. അതേസമയം അത്യാധുനിക ബിൽറ്റ്-ഇൻ ഹീറ്റർ സംവിധാനമുളള ലോയ്ഡ് എസ്റ്റെല്ലോ വാഷിംഗ് മെഷീൻ, ടെൻ-വെന്റ് സാങ്കേതിക വിദ്യയുള്ള ഫ്രിഡ്ജ് എന്നിവയുടെ സവിശേഷതകൾ കാഴ്ചക്കാർക്ക് പകർന്ന് നൽകുന്നവയാണ് പരസ്യ ചിത്രങ്ങൾ.
കരുതൽ, സന്തോഷം എന്നിവയുടെ വിളംബരമാകുന്ന ഓണക്കാലത്ത് ഈ ക്യാംപയിൻ വിപുലീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഹാവെൽസ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജേഷ് രതി പറഞ്ഞു, ക്യാംപയിനിലൂടെ, ഓണത്തിന്റെ ചൈതന്യം പിടിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും വീടുകൾ സ്നേഹവും സന്തോഷവും കൊണ്ട് നിറയുന്ന സമയമാണതെന്നും ഹാവെൽസ് ഇന്ത്യ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രോഹിത് കപൂർ കൂട്ടിച്ചേർത്തു.