ആദ്യമായി മലയാള സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്ത് ഷാരൂഖ് ഖാൻ, അഞ്ചു മണിക്കൂറിനുള്ളിൽ മൂന്നു മില്യണിൽ പരം കാഴ്ചക്കാരും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി കിംഗ് ഓഫ് കൊത്ത
ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറം കാഴ്ചാനുഭൂതി ഒരുക്കിയ കിംഗ് ഓഫ് കൊത്ത ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഒരു മലയാള സിനിമയുടെ ട്രയ്ലർ ആദ്യമായി റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ദുൽഖറിന് വലിയ ആലിംഗനം ഒപ്പം കിംഗ് ഓഫ് കൊത്തക്കും ടീമിനും വിജയാശംസകളും പങ്കുവച്ചു. പോസ്റ്റിന് നന്ദി അറിയിച്ച് ദുൽഖറും ട്വീറ്റ് ചെയ്തു. ഫാൻ ബോയ് ആയ  എനിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്നാണ് ദുൽഖർ കുറിച്ചത്‌ . അഞ്ചു മണിക്കൂറിനുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു ആണ് കൊത്തയുടെ ട്രയ്ലർ. മൂന്നു മില്യണിൽ പരം കാഴ്ചക്കാരും അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ കൊത്ത കരസ്ഥമാക്കി. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് മുതൽ തിയേറ്ററുകളിലും പ്രദർശിപ്പിച്ചു തുടങ്ങി. ഗംഭീര വരവേൽപ്പാണ് തിയേറ്ററിലും കൊത്തയുടെ ട്രെയിലറിന് പ്രേക്ഷകർ നൽകുന്നത്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *