കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് & ബോയ്സിന്റെ ഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് ഉപയോക്താക്കളുടെ ഓണാഘോഷം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ പ്രത്യേക ‘ഓണം സമൃദ്ധി’ ഓഫര്‍ അവതരിപ്പിച്ചു. കേരളത്തിലെ ഉപയോക്താക്കള്‍ക്ക് മാത്രമായുള്ള ഈ ഓഫര്‍ കമ്പനിയുടെ എല്ലാ ഉല്‍പന്ന ശ്രേണികള്‍ക്കും 2023 ആഗസ്റ്റ് 1 മുതല്‍ 31 വരെ ലഭ്യമാകും. ഈ ഓഫര്‍ ലഭ്യമാകാന്‍ ഉപയോക്താവ് ഉല്‍പന്നം വാങ്ങുമ്പോള്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയോ +91 7230064595 എന്ന ഫോണ്‍ നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കുകയോ ചെയ്താല്‍മതി. കൂടാതെ ഉപയോക്താക്കള്‍ക്ക് സീറോ ഡൗണ്‍ പെയ്‌മെന്റ്, എളുപ്പത്തിലുള്ള ഇഎംഐ സ്‌കീമുകള്‍ക്കൊപ്പം 12,000 രൂപവരെ ക്യാഷ് ബാക്ക് ഓഫര്‍, ഉല്‍പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ അധിക വാറന്റി എന്നിവയും നേടാം. ഈ ഓണാഘോഷവേളയില്‍ 30 ശതമാനം അധിക വില്‍പനയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി അഭിപ്രായപ്പെട്ടു.

കേരളം തങ്ങള്‍ക്ക് വളരെ പ്രധാന വിപണിയാണ്. ഇവിടത്തെ ഉപയോക്താക്കളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ ഉപയോക്താക്കളുടെ ഓണാഘോഷം ആവേശകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ‘ഓണം സമൃദ്ധി’ ഓഫര്‍ അവതരിപ്പിക്കുന്നത്. കൂടാതെ വിവിധ വിഭാഗങ്ങളിലുള്ള പ്രീമിയം ഉല്‍പ്പന്നങ്ങളുടെ ശക്തമായ ശ്രേണിക്കൊപ്പം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഓണാഘോഷവേളയില്‍ 30 ശതമാനം അധിക വില്‍പനയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി അഭിപ്രായപ്പെട്ടു.

റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍, ഡീപ് ഫ്രീസറുകള്‍, മൈക്രോവേവ് ഓവനുകള്‍, ഡിഷ് വാഷറുകള്‍ തുടങ്ങിയ വിപുലമായ ഉല്‍പന്നനിരയുമായി ഗോദ്‌റെജ് അപ്ലയന്‍സസ് കേരളത്തിലുടനീളം സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. ഓണത്തിന് ഇയോണ്‍ വെല്‍വെറ്റ് മള്‍ട്ടി ഡോര്‍ റഫ്രിജറേറ്ററുകള്‍, സ്റ്റീം വാഷോടുകൂടിയ ഇയോണ്‍ വെല്‍വെറ്റ് വാഷിംഗ് മെഷീനുകള്‍, ഉയര്‍ന്ന ഐഎസ്ഇഇആറുള്ള എസികള്‍, ടര്‍ബോ ചില്‍ ശ്രേണി, ആന്റി ലീക്ക് എയര്‍കണ്ടീഷണര്‍ തുടങ്ങിയ പുതിയ പ്രീമിയം ഉല്‍പന്നങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *