കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ഏറനാട് താലൂക്കിൽ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‍ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേരു സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

1970ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിളയിൽ ഫസീല മാപ്പിളപ്പാട്ടിന്‍റെ ലോകത്തേക്കെത്തുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടിയാണ് ഫസീലയെ പാട്ടിന്‍റെ ലോകത്തെത്തിച്ചത്. ഫോക് ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്‌നം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മയിലാഞ്ചി, പതിന്നാലാം രാവ്, 1921 എന്നീ സിനിമകളിലും പാടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *