ബോസ്റ്റൺ: വിമാനത്തിൽ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ. ഹവായിൽ നിന്നും ബോസ്റ്റണിലേക്ക് പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. 33കാരനായ സുദീപ്ത മൊഹന്ദിയെയാണ് എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ 90 ദിവസത്തെ ജയിൽ ശിക്ഷയും 5000 ഡോളർ പിഴയുമാണ് ശിക്ഷ.
മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലായിരുന്നു സുദീപ്തയുടെ താമസം. കഴിഞ്ഞ വർഷം മേയിലാണ് സംഭവം നടന്നത്. ചോദ്യം ചെയ്യലിൽ തനിക്ക് ഒന്നും ഓർമ്മയില്ലെന്ന് ഇയാൾ പറഞ്ഞതായി അധികൃതർ അറിയിച്ചു.