കൊളംബോ: ലങ്കൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടിൽ പാമ്പ്. ബി ലവ് കാൻഡിയും ജാഫ്ന കിങ്സും തമ്മിലുള്ള മത്സരത്തിനിടെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലാണു പാമ്പിറങ്ങിയത്. ലങ്കൻ താരം ഇസുരു ഉഡാന ഫീൽഡ് പൊസിഷനിലേക്കു വരുമ്പോഴാണു ഗ്രൗണ്ടിൽ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് ഞെട്ടിയ താരം പേടിച്ച് മാറി നിൽക്കുകയായിരുന്നു.
It’s snaking around in Colombo today…#LPLT20 pic.twitter.com/JzrWLaQYcy
— Hemant (@hemantbuch) August 12, 2023
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഗ്രൗണ്ടിൽനിന്ന് പുറത്തിറങ്ങിയ പാമ്പ് ബൗണ്ടറി ലൈനിനു സമീപത്തായിരുന്നു കുറേ നേരം. ഇതു കണ്ട് ക്യാമറ ഉപേക്ഷിച്ച് ക്യാമറാമാൻമാര്‍ മാറിനിന്നു. പാമ്പിന്റെ നീക്കങ്ങൾ മത്സരത്തിനിടെ ഇടയ്ക്കിടെ കാണിക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച ഗല്ലെ ടൈറ്റൻസും ദാംബുള്ള ഓറയും തമ്മിലുള്ള മത്സരത്തിനിടെയും ഗ്രൗണ്ടിൽ പാമ്പിറങ്ങിയിരുന്നു.