ജിദ്ദ: സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ സൗദി മതകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് മക്കയിൽ ഉജ്ജ്വല തുടക്കം. ഞായറാഴ്ച രാവിലെ ഹിൽട്ടൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ തുടങ്ങിയ സമ്മേളനത്തിൽ 85 രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതന്മാരും മുഫ്തികളും ശൈഖുമാരും മന്ത്രിമാരും മതകാര്യ മേധാവികളും ഇസ്ലാമി സംഘടന തലവന്മാരുമായി 150 പേർ പങ്കെടുത്തു.
ലോകത്തിന്റെ നാനാഭാഗത്തുനിന്ന് മുഴുവൻ പ്രതിനിധികളും ശനിയാഴ്ച രാത്രിയോടെ മക്കയിൽ എത്തിയിരുന്നു. പ്രതിനിധി സംഘങ്ങളെ സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആമുഖ പ്രസംഗത്തിൽ സ്വാഗതംചെയ്തു.