കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, സ്‌പോര്‍ട്‌സുമായുള്ള ശാശ്വത പങ്കാളിത്തം ഉറപ്പിച്ച് ഇന്ത്യന്‍ ടീമിന്റെ 2023ലെ അയര്‍ലന്‍ഡ് പര്യടനത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആവുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന ഈ സുപ്രധാന സഹകരണത്തിലൂടെ, കായിക മികവിന്റെയും സുസ്ഥിര നവീകരണത്തിന്റെയും പ്രതീകമായി ജോയ് ഇ-ബൈക്ക് കപ്പ് എന്ന പേരിലായിരിക്കും ടൂര്‍ണമെന്റ് അറിയപ്പെടുക. ജോയ് ഇ-ബൈക്ക് അടുത്തിടെ ഇന്ത്യയില്‍ നിര്‍മിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ഇരുചക്ര വാഹനമായ മിഹോസ്, ഡബ്ലിനിലെ മലാഹൈഡ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ പ്രദര്‍ശിപ്പിക്കും.

നേരത്തെ ഡബ്ലിനില്‍ നടന്ന ഇന്ത്യ ടൂര്‍ ഓഫ് അയര്‍ലന്‍ഡ് 2022, പവേര്‍ഡ് ബൈ പാര്‍ട്ണര്‍ എന്ന നിലയില്‍ ജോയ് ഇ-ബൈക്ക് സ്‌പോണ്‍സര്‍ ചെയ്തിരുന്നു. സ്‌പോര്‍ട്‌സ് പങ്കാളിത്തത്തിന്റെ തുടര്‍ച്ചയായി, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2021 പതിപ്പില്‍ ഔദ്യോഗിക ഇലക്ട്രിക്കല്‍ വെഹിക്കിള്‍ പങ്കാളികളെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായും ജോയ് ഇ-ബൈക്ക് സഹകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരത്തെ ഇഴചേര്‍ക്കുന്നതില്‍ ക്രിക്കറ്റിന് പങ്കുന്നെ് ഈ സുപ്രധാന പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് ബ്രാന്‍ഡിങ് പ്രസിഡന്റ് തരുണ്‍ ശര്‍മ പറഞ്ഞു. ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു കായിക വിനോദം എന്നതിലുപരി, നമ്മുടെ രാജ്യത്തിന്റെ എല്ലാ കോണുകളിലും അലയടിക്കുന്ന അഭിനിവേശത്തിന്റെയും കൂട്ടായ്മയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതികമാണ്. ജോയ് ഇ-ബൈക്കില്‍ മൊബിലിറ്റിയുടെ ഘടനയിലേക്ക് സുസ്ഥിരതയെ നെയ്‌തെടുക്കുക എന്ന കാഴ്ചപ്പാടോടെ ഞങ്ങള്‍ മുന്നോട്ട് കുതിക്കുകയും, സുസ്ഥിരവും വൈദ്യുതീകരിക്കുന്നതുമായ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കുകയും ചെയ്യുന്നു. നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത, പൊരുത്തപ്പെടുത്തലിന്റെയും പരിണാമത്തിന്റെയും ക്രിക്കറ്റ് നൈതികതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സന്തോഷത്തിന്റെയും പ്രചോദനത്തിന്റെയും നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഞങ്ങളുടെ ഉല്‍പ്പന്ന ശ്രേണി. ഇന്ത്യയെയും ഞങ്ങളുടെ പയനിയറിങ് ഇവി സൊല്യൂഷനുകളിലും നിര്‍വചിക്കുന്ന, ഐക്യത്തിന്റെയും പുരോഗതിയുടെയും വിശ്വാസത്തിന്റെയും തെളിവാണ് ജോയ് ഇ-ബൈക്ക് കപ്പിന്റെ ഈ സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുസ്ഥിര ഇവി സൊല്യൂഷനുകളില്‍ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാണ കമ്പനിയായ ജോയ് ഇ-ബൈക്കുമായി സഹകരിച്ച് ഈ ആവേശകരമായ യാത്ര ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷത്തിലാണെന്ന് സഹകരണത്തെ കുറിച്ച് സംസാരിച്ച ക്രിക്കറ്റ് അയര്‍ലന്‍ഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആന്‍ഡ്രൂ മേ പറഞ്ഞു. ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ നിന്നുള്ള ആരാധകരെ ക്രിക്കറ്റ് ഒന്നിപ്പിക്കുന്നതുപോലെ, നവീകരണത്തിനും ഹരിത ഭാവിക്കുമുള്ള ഞങ്ങളുടെ അന്യോനമായ പ്രതിബദ്ധത ഈ പങ്കാളിത്തം ഒരുമിച്ച് കൊുവരുന്നു. ഈ മനോഹരമായ പരമ്പരക്കായി ഐറിഷ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളെ സ്വാഗതം ചെയ്യുന്നത് പോലെ, ഞങ്ങളുടെ മൂല്യങ്ങളും അഭിലാഷങ്ങളും പ്രതിധ്വനിക്കുന്ന ഒരു പങ്കാളിയായി ജോയ് ഇ-ബൈക്കിനെ സ്വാഗതം ചെയ്യുന്നതിലും ഞങ്ങള്‍ ഒരുപോലെ ആവേശഭരിതരാണ്. ഈ പങ്കാളിത്തം ഒരു സഹകരണം മാത്രമല്ല, സ്‌പോര്‍ട്‌സും ഇന്‍ഡസ്ട്രിയും കറയറ്റതും കൂടുതല്‍ നൂതനവുമായ ഭാവിയിലേക്ക് നീങ്ങുന്ന ദിശയെകുറിച്ചുള്ള ഒരു പ്രസ്താവ്യമാണ്. സ്‌പോര്‍ട്‌സിന്റെയും സാങ്കേതികവിദ്യയുടെയും പാരമ്പര്യത്തിന്റെയും പുതുമയുടെയും ഈ അതുല്യമായ സംയോജനം ഞങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നു. കൂടാതെ ജോയ് ഇ-ബൈക്ക് ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്തേക്ക് കൊുവരുന്ന അതേ ആവേശം ഉണര്‍ത്തുന്ന ഒരു പരമ്പരക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ടി-20 മത്സരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പരമ്പര. ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറയും, അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിനെ പോള്‍ സ്‌റ്റെര്‍ലിങും ആണ് നയിക്കുക. മത്സരം ജിയോ സിനിമ ആപ്പിലും സ്‌പോര്‍ട്‌സ്18 ചാനലിലും തത്സയമം സംപ്രേക്ഷണം ചെയ്യും.

ഡബ്ലിനിലെ മലാഹൈഡ് ക്രിക്കറ്റ് ക്ലബ് ഗ്രൗ് ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള ട്വന്റി-20 പരമ്പരക്കായി സജ്ജമായി കഴിഞ്ഞു. 2023 ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 23 വരെയാണ് ആവേശകരമായ മത്സരങ്ങള്‍ അരങ്ങേറുക.

മത്സരം, തീയതി, ടീമുകള്‍, വേദി എന്ന ക്രമത്തില്‍:

ഒന്നാം ടി-20, 18 ഓഗസ്റ്റ് 2023, അയര്‍ലന്‍ഡ് Vs ഇന്ത്യ, മലാഹൈഡ്

രണ്ടാം ടി-20, 20 ഓഗസ്റ്റ് 2023, അയര്‍ലന്‍ഡ് Vs ഇന്ത്യ, മലാഹൈഡ്

മൂന്നാം ടി-20, 23 ഓഗസ്റ്റ് 2023, അയര്‍ലന്‍ഡ് Vs ഇന്ത്യ, മലാഹൈഡ്‌

Leave a Reply

Your email address will not be published. Required fields are marked *