കൊച്ചി: എസിസിഎ, സിഎംഎ-യുഎസ്എ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികൾക്ക് ആദരവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ. ‘എക്‌സോള്‍ട്ട് 2023’ എന്ന് പേരിട്ടിരുന്ന അനുമോദന ചടങ്ങിൽ സ്ഥാപനത്തിന്റെ ഭാഗമായിരുന്ന 800ലധികം വിദ്യാർത്ഥികളെ അനുമോദിച്ചു. ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിൽ എസിസിഎ അഫീലിയേറ്റ്‌സുകളായ 150ലധികം വിദ്യാർത്ഥികളും, എസിസിഎ പാര്‍ട്ട് ക്വാളിഫൈഴ്സായ 500ലധികം വിദ്യാർത്ഥികളും, സിഎംഎ-യുഎസ്എ യോഗ്യത നേടി 100ലധികം വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്. എസിസിഎ, സിഎംഎ-യുഎസ്എയ്ക്കായി ഇന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ അനുമോദന ചടങ്ങുകൂടിയായിരുന്നു ‘എക്‌സോള്‍ട്ട് 2023’.
2011ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമെഴ്സ് ലക്ഷ്യ, എസിസിഎ, സിഎ, സിഎംഎ-യുഎസ്എ, സിഎംഎ ഇന്ത്യ, സിഎസ് തുടങ്ങിയ കോഴ്സുകളിലൂടെ മികച്ച ഫിനാൻഷ്യൽ പ്രെഫഷണലുകളെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. പ്രതിവർഷം 13500ലധികം വിദ്യാർത്ഥികളാണ് ലക്ഷ്യയിൽ പരിശീലനം നേടുന്നത്. ഇത്തരത്തിൽ പരിശീലനം പൂർത്തിയാക്കിയ 75000ലധികം വിദ്യാർത്ഥികൾ ആഗോള തലത്തിൽ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിൽ ജോലിയും നേടികഴിഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ മാനേജിങ് ഡയറക്ടര്‍ ഓര്‍വെല്‍ ലയണല്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ അക്കാഡമിക് മാനേജര്‍ അവിനാഷ് കൂളൂര്‍, സെന്‍ട്രല്‍ റീജിയണല്‍ മാനേജര്‍ നയന മാത്യു, നോര്‍ത്ത് റീജിയണല്‍ മാനേജര്‍ ഹനീസ ഹബീബ്, ഓണ്‍ലൈന്‍ ഓപ്പറേഷന്‍സ് അസിസ്റ്റന്റ് മാനേജര്‍ ഗൗതം രാജ്, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ ഇയാസ് മുഹമ്മദ് എന്നിവരും ചടങ്ങിന്റെ ഭാഗമായി. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളുമടക്കം ആയിരത്തിലധികം പേരാണ് അനുമോദന ചടങ്ങിലൊത്തുകൂടിയത്.