തപാൽ വകുപ്പ് കേരള സർക്കിളിൽ പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലായി 1508 ഒഴിവുണ്ട്. 23 വരെ അപേക്ഷിക്കാം. https://indiapostgdsonline.gov.in

യോഗ്യത: പത്താം ക്ലാസ് ജയം. മലയാളം പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. ഒഴിവുള്ള പോസ്റ്റ് ഓഫിസിന്റെ ഡെലിവറി പരിധിക്കുള്ളിൽ താമസിക്കുന്നവരാകണം. ഒഴിവുവിവരങ്ങൾ സൈറ്റിലുണ്ട്.

പ്രായം: 18-40. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.

ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380 രൂപ; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000-24,470 രൂപ.

ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്: പത്താം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി.

Leave a Reply

Your email address will not be published. Required fields are marked *