ദുബായ്: ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഒരു ദിർഹത്തിന് 22.65 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ പലർക്കും ഈ സാഹചര്യം ഉപയോഗിച്ച് നാട്ടിലേക്ക് പണമയ്ക്കാൻ സാധിച്ചിട്ടില്ല. എക്സ്ചേഞ്ചുകളിൽ സാധാരണ നിലയിലുള്ള തിരക്ക് മാത്രമാണ് അനുഭവപ്പെട്ടത്.
ഒമാൻ റിയാൽ 216.08 രൂപയിലും ബഹ്റൈൻ റിയാൽ 220.75 രൂപയിലും എത്തി. കുവൈത്ത് ദിനാർ 270.5 രൂപയും സൗദി റിയാൽ 22.18 രൂപയിലും എത്തി. ഖത്തർ റിയാൽ 22.81 രൂപയായി. ഗൾഫിലെ കറൻസികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.