തൃശ്ശൂർ: അപകട മുനമ്പിൽ പെടുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി മെഗാ പ്രഥമ ജീവൻ രക്ഷാ പരിശീലനവുമായി (ബേസിക് ലൈഫ് സപ്പോർട്ട്) കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ജീവൻ രക്ഷാ മേഖലയിൽ തരംഗമായി മാറിയ ആസ്റ്റർ മെഡ്സിറ്റിയുടെ “ബീ ഫസ്റ്റ്, ടു എയ്ഡ് ആൻഡ് സേവ് ലൈവ്സ്” ക്യാമ്പയിനിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു മെഗാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന പരിപാടി ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അടിയന്തിര മെഡിക്കൽ സാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും അതുവഴി നിരവധി ജീവനുകൾ രക്ഷിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ്, സഹൃദയ വെൽഫയർ അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 200ഓളം വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം നൽകിയത്.
നമുക്ക് ചുറ്റും സംഭവിക്കുന്ന അത്യാഹിത സന്ദര്‍ഭങ്ങളെ ക്യത്യമായി മനസ്സിലാക്കി അപകടത്തില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ജീവന്‍രക്ഷാ പരിശീലനം ഉറപ്പാക്കുക, അത്യാഹിതവേളകള്‍ മനസാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യാന്‍ ജനങ്ങളെ പ്രപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2022 ഓഗസ്റ്റ് 15നായിരുന്നു ബി ഫസ്റ്റിന് തുടക്കമായത്. ആസ്റ്റര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ബി ഫസ്റ്റ് ‘ ക്യാമ്പയിന്‍ സമൂഹത്തിലെ വിവിധ തുറകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു.

സ്കൂൾ കോളേജ് വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, എന്‍.സി.സി കേഡറ്റുകള്‍, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 18,000ലധികം പേർക്കാണ് ഇതിനോടകം ജീവൻ രക്ഷാ പരിശീലനം നൽകിയിട്ടുള്ളത്. ഇതിനായി 190ലധികം പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചത്. ആസ്റ്റർ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തി വരുന്നത്.
എം.ഇ.എസ്.അസ്മാബി കോളേജ് സെക്രട്ടറി അഡ്വ. നവാസ് കാട്ടകത്ത് മുഖ്യാതിഥിയായ ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ അയേഴ്സ് ഡയറക്ടർ ഡോ. ടി.ആർ ജോൺ, ഓപ്പറേഷൻസ് വിഭാഗം തലവൻ ജയേഷ് വി നായർ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.പി.എം റീന മുഹമ്മദ്, ആസ്റ്റർ മെഡ്സിറ്റി എമർജൻസി ഡിപ്പാർട്ട്‌മെന്റ് ലീഡ് കൺസൾട്ടന്റ് ഡോ. ജോൺസൺ കെ വർഗീസ്, കോളേജിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടർ ഡോ. കെ.പി സുമേധൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രിൻസി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു