അസർബൈജാൻ: ചെസ് ലോകകപ്പിൽ നോർവേ താരം മാഗ്നസ് കാൾസൻ ഫൈനലിൽ. സെമിഫൈനലിലെ രണ്ടാം ഗെയിമിൽ കാൾസൻ അസർബൈജാൻ താരം നിജാത് അബ്ബാസോവിനെ സമനിലയിൽ തളച്ചു. ആദ്യ ഗെയിം കാൾസൻ ജയിച്ചിരുന്നു.
ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയും യുഎസ് താരം ഫാബിയാനോ കരുവാനയും തമ്മിലുള്ള സെമിഫൈനലിലെ രണ്ടാം ഗെയിമും സമനിലയായി. വിജയിയെ തീരുമാനിക്കാനുള്ള ടൈബ്രേക്കർ ഇന്നു നടക്കും.
വനിതാ ലോകകപ്പ് ഫൈനലിൽ റഷ്യയുടെ അലക്സാന്ദ്ര ഗൊര്യാച്കിനയും ബൾഗേറിയയുടെ നൂർഗ്യുൽ സലിമോവയും രണ്ടാം ഗെയിമിലും സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കർ ഇന്ന്.