കൊച്ചി: പ്രമുഖ കൊമേഴ്സ് പഠന കേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ലക്ഷ്യക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ ‘മറുനാടന്‍ മലയാളി’ക്ക് വിലക്ക്. അഞ്ച് കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് സ്ഥാപനം നൽകിയ സിവിൽ മാനനഷ്ട കേസിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. എറണാകുളം അഡീഷണൽ സബ് കോടതിയാണ് കേസ് പരിഗണിച്ചത്.

വാദിയുടെ സ്വകാര്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും സത്പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുന്ന രീതിയിലുള്ള വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങള്‍ നിർമ്മിക്കുകയോ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും അപ്ലോഡ് ചെയ്യുക/ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ നിന്നുമാണ് മറുനാടൻ മലയാളിയെ വിലക്കിയിരിക്കുന്നത്. ഇതോടൊപ്പം നിലവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ പൊതുമണ്ഡലത്തിൽ നിന്നും നീക്കം ചെയ്യണമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *