മലപ്പുറം: താമിർ ജിഫ്രി കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി എസ്പി ഓഫീസ് മാർച്ച് നടത്തും. വെൽഫെയർ പാർട്ടി വൈസ് പ്രസിഡൻറ് കെ.എ ഷഫീഖ് ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10 മണിക്ക് കലക്ടറേറ്റ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. .
അന്വേഷണവും കേസും അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമം അവസാനിപ്പിക്കുക, മലപ്പുറം എസ് പി സുജിത്ത് ദാസിനെ സർവീസിൽനിന്ന് പിരിച്ചുവിടുക, ഡാൻസാഫ് പോലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് പോലീസ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.