കണ്ണൂർ: പയ്യന്നൂരിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജർ അറസ്റ്റിൽ. വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ആറു മുതലാണ് യുവതി ഹെെപ്പർ മാർക്കറ്റിൽ ജോലിക്ക് എത്തിയത്. അന്ന് മുതൽ മാനേജർ ലൈംഗിക താൽപര്യത്തോടെ പെരുമാറുകയും അത്തരത്തിൽ പ്രവർത്തികുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.