മണ്ണുത്തി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെയും ഇസാഫ് കോപ്പറേറ്റീവിന്റേയും സെഡാർ റീട്ടെയിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇസാഫ് വനിത സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുടെയും സംസ്ഥാനതല ഉദ്ഘാടനം മണ്ണുത്തിയിൽ തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം. എൽ. റോസി നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിൻറെ എംഡിയും സിഇഒ യുമായ കെ പോൾ തോമസ് ആദ്യ വില്പന നിർവഹിച്ചു. ഇസാഫ് കോപ്പറേറ്റീവ് ചെയർമാൻ സെലീന ജോർജ്, വൈസ് ചെയർമാൻ ഡോ. ജേക്കബ് സാമുവൽ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ നമ്പൂതിരി, സി എസ് സി ആൻഡ് ഐടി ഹെഡ് ഗോപകുമാർ മേനോൻ, സോഷ്യൽ ഇനിഷിയേറ്റീവ്സ് ഹെഡ് ഗിരീഷ് കുമാർ, ഇസാഫ് ബാങ്കിന്റെ മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ. തുടങ്ങിയവർ പങ്കെടുത്തു. ഓണചന്തകൾ 28 വരെ തുടരുന്നതാണ്.