‘രോമാഞ്ചം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം ഒരു കോമഡി എന്റർടെയ്നറാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദിന്റെ ലുക്ക് പുറത്തുവന്നിരിക്കുന്നു. ഗുണ്ടാ നേതാവായാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്.

കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി കഴി‍ഞ്ഞു. രോമാഞ്ചം സിനിമയിലൂെട ശ്രദ്ധേയനായ സജിൻ ഗോപുവിനെയും ചിത്രത്തില്‍ കാണാം.

രോമാഞ്ചത്തിന് സമാനമായി ബെംഗളൂരൂ കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും. കോമഡി എന്‍റര്‍ടെയിനര്‍ സ്വഭാവത്തില്‍ ക്യാമ്പസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രോമാഞ്ചത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്ത സിജു സണ്ണിയും പുതിയ ചിത്രത്തിലുണ്ടാവും. സംവിധായകനായ ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. സമീര്‍ താഹിര്‍ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *