മസ്കറ്റ്: ഒമാനിൽ ടേബിൾ ടെന്നിസ് വ്യാപിപ്പിക്കുന്നതിന് ഒമാൻ ടേബിൾ ടെന്നിസ് അസോസിയേഷനും അന്താരാഷ്ട്ര ടേബിൾ ടെന്നിസ് ഫെഡറേഷനും കരാറിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര ടേബിൾ ടെന്നിസ് ഫെഡറേഷൻ ഡെവലപ്മെന്റ് ഡയറക്ടർ പൊലോന സുസിനും ഒമാൻ ടേബിൾ ടെന്നിസ് അസോസിയേഷൻ ചെയർമാൻ അബ്ദുല്ല മുഹമ്മദ് ബാംഖലീഫുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഒമാനിൽ ടേബിൾ ടെന്നിസിന് ആവശ്യമായ കോച്ചുമാർ, കളിക്കാർ, റഫറിമാർ, അഡ്മിനിസ്റ്റർമാർ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് അന്താരാഷ്ട്ര ഫെഡറേഷൻ സഹായിക്കുക.