തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റിനായി അവസാന ദിനമായ ഇന്ന് റേഷൻ കാർഡ് ഉടമകൾക്ക് ഉത്രാടപ്പാച്ചിൽ നടത്തേണ്ടി വരും. 5.87 ലക്ഷം മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന – എഎവൈ) ഉടമകളിൽ 2,59,639 പേർക്കാണ് ഇന്നലെ വരെ കിറ്റ് ലഭിച്ചത്. ബാക്കി 3 ലക്ഷത്തിലേറെ പേർക്ക് ഇന്നുകൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കണം. ഇതിനായി രാവിലെ 8 മുതൽ രാത്രി 8 മണി വരെ റേഷൻ കടകൾ ഇടവേളകളില്ലാതെ പ്രവർത്തിക്കും. നാളെ മുതൽ 31 വരെ റേഷൻ കടകൾക്ക് അവധിയാണ്.

ഇന്നലെ ഉച്ചയോടെ മുഴുവൻ റേഷൻ കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും കാർഡ് ഉടമകൾ ഇന്നു തന്നെ കൈപ്പറ്റണമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

ക്ഷേമ സ്ഥാപനങ്ങൾക്കു നൽകുന്ന സൗജന്യ ഓണക്കിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നലെ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *