കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) പത്തനംതിട്ടയില്‍ പുതിയ ഹോണ്ട ബിഗ് വിങ് ഷോറൂം ഉദ്ഘാടനം ചെയ്തു. 70/എ, മുത്തൂറ്റ് മോട്ടോഴ്‌സ് കൊച്ചി, ഓമല്ലൂര്‍ റോഡ്, മോര്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം, സന്തോഷ് ജങ്ഷന്‍, പത്തനംതിട്ട, കേരള-689645 എന്ന വിലാസത്തിലാണ് കേരളത്തില്‍ ഒരു പുതിയ പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റ് ഹോണ്ട തുറന്നത്. ഇതോടെ രാജ്യമൊട്ടാകെ 131 ലധികം പ്രവര്‍ത്തന ടച്ച് പോയിന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് ബിഗ് വിങ് അനുഭവം ലഭിക്കും. കേരളത്തിലെ 17ാമത് പ്രീമിയം ഔട്ട്‌ലെറ്റാണിത്.

വലിയ മെട്രോകളില്‍ ബിഗ് വിങ് ടോപ്പ്‌ലൈനും, മറ്റു ആവശ്യ കേന്ദ്രങ്ങളില്‍ ബിഗ് വിങുമാണ് ഹോണ്ടുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയില്‍ സംവിധാനത്തെ നയിക്കുന്നത്. ബ്രാന്‍ഡിന്റെ 300 സിസി മുതല്‍ 1800 സിസി വരെയുള്ള ഹോണ്ടയുടെ സമ്പൂര്‍ണ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹോണ്ട ബിഗ് വിങ് ടോപ്പ്‌ലൈന്‍. ഹോണ്ടയുടെ 300 സിസി മുതല്‍ 500 സിസി വരെയുള്ള മിഡ്‌സൈസ് മോട്ടോര്‍ സൈക്കിളുകളാണ് ബിഗ് വിങ് ഔട്ട്‌ലൈറ്റുകളിലുള്ളത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോണോക്രോമാറ്റിക് പ്രമേയത്തില്‍ അലങ്കരിച്ച ബിഗ് വിങ്‌സ് വാഹനങ്ങളെ അതിന്റെ പൂര്‍ണ ആഢംബരത്തോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഉപഭോക്താവിന്റെ ഉല്‍പന്നവുമായും ആക്‌സസറികളുമായും ബന്ധപ്പെട്ട സംശയങ്ങള്‍ ബിഗ് വിങിലെ മികച്ച പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് പരിഹരിക്കുന്നത്. തിരയല്‍ മുതല്‍ വാങ്ങല്‍ വരെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന് വിശദമായ എല്ലാ വിവരങ്ങളോടും കൂടിയ വെബ്‌സൈറ്റും ലഭ്യമാണ്. വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ബുക്കിങ് ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് വിരല്‍ത്തുമ്പില്‍ തന്നെ, വേഗത്തിലും തടസമില്ലാത്തതും സുതാര്യവുമായ ബുക്കിങ് അനുഭവം ഉറപ്പാക്കും. ഉപഭോക്താക്കളുടെ തത്സമയ പ്രതികരണങ്ങള്‍ അറിയുന്നതിന് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഹോണ്ട ബിഗ് വിങ് സജീവമാണ്.

ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കിക്കൊണ്ട്, https://virtualshowroom.hondabigwing.ina എന്ന വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ മോട്ടോര്‍സൈക്കിള്‍ ലൈനപ്പ്, റൈഡിങ് ഗിയര്‍, ആക്‌സസറികള്‍ എന്നിവ വിശദമായി അറിയാനും സൗകര്യമുണ്ട്. ഹൈനസ് സിബി350, സിബി350 ആര്‍എസ് എന്നിവയ്ക്കായി ആറ് വ്യത്യസ്ത ഇഷ്ടാനുസൃത കിറ്റുകളില്‍ തുടങ്ങി ഹോണ്ട ഉപഭോക്താക്കളുടെ എക്കാലത്തെയും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മൈ സിബി, മൈ വേ എന്ന പേരില്‍ പ്രത്യേക പാക്കേജുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *