സാൻ ഫ്രാൻസിസ്കോ: യുഎസിലെ നെവാഡയിൽ മരുഭൂമിയിൽ തുടർച്ചയായി മഴ പെയ്തതോടെ 73,000 പേർ ചെളിയിൽ കുടുങ്ങി. ഒരാൾ കൊല്ലപ്പെട്ടു. നെവാഡയിലെ പ്രശസ്തമായ ‘ബേണിങ് മാൻ’ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് ചെളിയിൽ കുടുങ്ങിയത്.
പ്രളയത്തെത്തുടർന്ന് ഉത്സവം നടക്കുന്ന ബ്ലാക്ക് റോക്ക് മരുഭൂമിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. എല്ലാ വർഷവും നെവാഡയിൽ നടക്കുന്ന പ്രശസ്തമായ കലാ, സാംസ്കാരിക ഉത്സവമാണു ‘ബേണിങ് മാൻ’. ഇതിന്റെ ഭാഗമായി വലിയ തടിക്കോലം കത്തിക്കാറുണ്ട്.