തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന 2023-25 ബാച്ചിലേക്കുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി അഡീഷനൽ മാത്‌സ് കോഴ്‌സിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴ കൂടാതെ 13 വരെയും 60 രൂപ പിഴയോടെ 21 വരെയും റജിസ്റ്റർ ചെയ്യാം.
ഓൺലൈൻ റജിസ്‌ട്രേഷനു ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 2 ദിവസത്തിനകം അതാതു സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 04712342639.