സംസ്ഥാനത്ത് വീണ്ടും 43,000 ത്തിലെത്തി സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,490 രൂപയും പവന് 43,920 രൂപയുമാണ് വ്യാഴാഴ്ച രേഖപെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 5500 രൂപയിലും പവന് 44,000 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണം ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടന്നത്.