മ​നാ​മ: രാ​ജ്യ​ത്തെ 209 സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യ​യ​ന​ വ​ർ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി. അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ മ​​​ന്ത്രാ​ല​യം ന​ട​ത്തി​യി​രു​ന്നു. ഈ​ വ​ർ​ഷം 15,000 പു​തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന​ത്. ഇ​തി​ൽ 5000 കു​ട്ടി​ക​ൾ 2017 സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ മാ​സ​ങ്ങ​ളി​ൽ ജ​നി​ച്ച​വ​രാ​ണ്. അ​വ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ ​മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​രു​ന്നു. വൈ​കി സ്​​കൂ​ളി​ൽ ചേ​രാ​തി​രി​ക്കാ​​നു​ള്ള മു​ൻ​ക​രു​ത​ലെ​ന്ന നി​ല​ക്കാ​ണ്​ ഇ​ത്ത​ര​മൊ​രു ഇ​ള​വ്​ ന​ൽ​കി​യ​തെ​ന്നും ബ​ന്ധ​​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഒ​ന്നാം ക്ലാ​സി​ൽ​ ചേ​രു​ന്ന​തി​ന്​ ആ​റ്​ വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ്​ രാ​ജ്യ​ത്തെ നി​യ​മം.

സ്​​കൂ​ളു​ക​ളി​ലാ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും എ.​സി ഘ​ടി​പ്പി​ക്ക​ലും ക്ലാ​സ്​ മു​റി​ക​ളു​ടെ ന​വീ​ക​ര​ണ​വു​മൊ​ക്കെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ സ്​​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​​ന്ത്രി​ക്കു​ന്ന​തി​ന്​ ക​മ്യൂ​ണി​റ്റി പൊ​ലീ​സി​ന്‍റെ​യും സ്​​കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്​​തു. ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ൽ പ്രൈ​മ​റി, ​അ​പ്പ​ർ ​പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ൾ സ്​​കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തി​നാ​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​യി​ട്ടു​ണ്ട്.

പ്രൈ​മ​റി​ത​ലം 12.30 വ​രെ​യും അ​പ്പ​ർ പ്രൈ​മ​റി ത​ലം 1.15 വ​രെ​യും സെ​ക്ക​ൻ​ഡ​റി​ത​ലം 1.45 വ​രെ​യു​മാ​ണ്​ പ​ഠ​ന​സ​മ​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. അ​റ​ബി, ഇം​ഗ്ലീ​ഷ്​ ഭാ​ഷ​ക​ളി​ൽ ​നൈ​പു​ണ്യം നേ​ടാ​നും ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ൽ ക​ഴി​വു​ണ്ടാ​ക്കു​ന്ന​തി​നും പ്ര​ത്യേ​കം പീ​രി​യ​ഡു​കളും നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *