ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിലോസഫി വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് വാക്-ഇൻ-ഇൻറർവ്യു നടത്തുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് അനുവദിച്ച മൈനർ റിസർച്ച് പ്രൊജക്ടിലായിരിക്കും നിയമനം. ആറുമാസം കാലാവധിയുള്ള പ്രോജക്ടിൽ പ്രതിമാസം 16,000/- രൂപ പ്രതിഫലത്തിലായിരിക്കും നിയമനം. ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ പിഎച്ച്. ഡി അല്ലെങ്കിൽ എം. ഫിൽ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പാരിസ്ഥിതിക തത്വചിന്തയിൽ ആഴത്തിലുള്ള അറിവും മികച്ച വിശകലനപാടവവും രചനാവൈദഗ്ധ്യവുമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ സമ്പൂർണ്ണ ബയോ‍ഡാറ്റ, ഉദ്യേശ്യപ്രസ്താവന (എസ് ഒ പി) എന്നിവ സഹിതം സെപ്തംബർ 18ന് രാവിലെ 11ന് സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഫിലോസഫി വിഭാഗത്തിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8943186304, ഇ-മെയിൽ: faizalnm@ssus.ac.in

Leave a Reply

Your email address will not be published. Required fields are marked *