കൊച്ചി: മുന്‍നിര ടെലികോം സേവനദാതാവായ വി പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വി പ്രയോറിറ്റി സര്‍വീസ് അവതരിപ്പിച്ചു. തെരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാനായി ഉപഭോക്തൃ അനുഭവങ്ങളിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വ്യത്യസ്തമായ സവിശേഷതകളോടെയുള്ള രൂപകല്‍പനയാണ് വി പ്രയോറിറ്റിയുടേത്. ഉയര്‍ന്ന പ്ലാനായ 699, നാലില്‍ കൂടുതലുള്ള ഫാമിലി പ്ലാനുകള്‍ എന്നിവയുള്ളവര്‍ക്ക് ഈ പ്രയോറിറ്റി സേവനം പ്രയോജനപ്പെടുത്താം. ഇതിനു പുറമെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും പത്തു വര്‍ഷമോ അതിലേറെയോ ആയുള്ള വി ദീര്‍ഘകാല ഉപഭോക്താക്കള്‍ക്കും ഇതു ലഭ്യമാകും.

വി പ്രയോറിറ്റി അംഗങ്ങള്‍ എന്ന നിലയില്‍ ഐവിആറിനെ മറികടന്നുള്ള 24 മണിക്കൂര്‍ പ്രീമിയം കോള്‍ സെന്ററിലേക്കു പ്രവേശനം. ഇതിനു പുറമെ കൂടുതല്‍ മികച്ച അനുഭവങ്ങള്‍ക്കായി കോളുകള്‍ സീനിയര്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകളാവും അറ്റന്റു ചെയ്യുക ക വി സ്‌റ്റോറുകളില്‍ മുന്‍ഗണനാ സേവനങ്ങള്‍ ലഭിക്കും.

തങ്ങളുടെ ബ്രാന്‍ഡിനോടും നെറ്റ്‌വര്‍ക്കിനോടും വിശ്വാസമുള്ളതും ഉന്നത താല്‍പര്യമുള്ളതുമായ ദീര്‍ഘകാലമായ വലിയ ഉപഭോക്തൃ വിഭാഗമുള്ളത് തങ്ങളെ സംബന്ധിച്ച് വളരെ അഭിമാനകരമായ ഒന്നാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു. തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെ ഒരു തലം കൂടി ഉയര്‍ന്ന മുന്‍ഗണ നല്‍കുന്നതിലേക്ക് എത്തിക്കുന്നതാണ് വി പ്രയോറിറ്റി. തങ്ങളുടെ സവിശേഷമായ പദ്ധതികളും അതുല്യമായ സേവനങ്ങളും വഴി വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്തതാണ് ഈ വിഭാഗം. ഒരു കമ്പനി എന്ന നിലയില്‍ ഉന്നത ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. തങ്ങളുടെ സേവന തലങ്ങള്‍ കൂടുതല്‍ ഉയരത്തിലേക്കെത്തിക്കുന്ന അത്തരത്തിലെ മറ്റൊരു ചുവടുവെപ്പാണ് വി പ്രയോറിറ്റി എന്നും അദ്ദേഹം പറഞ്ഞു.

മുംബൈ, ഡെല്‍ഹി, കോല്‍ക്കൊത്ത, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര-ഗോവ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ ഒന്‍പതു സര്‍ക്കിളുകളില്‍ ലഭ്യമായ വി പ്രയോറിറ്റി സേവനങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യ മുഴുവനായി ലഭ്യമാക്കും.

വി മാക്‌സ് പദ്ധതികളെ കുറിച്ചു കൂടുതല്‍ അറിയാനായി : https://www.myvi.in/postpaid/vi-postpaid-plans .

Leave a Reply

Your email address will not be published. Required fields are marked *