കൊച്ചി: റേഞ്ച് റോവര്‍ വേലറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് ജെഎല്‍ആര്‍ ഇന്ത്യ. ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റത്തോടുകൂടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആഡംബരകാറിന്റെ പ്രാരംഭ വില 94.3 ലക്ഷം രൂപയാണ്. ഡയനാമിക് എച്ച്എസ്ഇയോടു കൂടിയ രണ്ട് എഞ്ചിനുകളിലാണ് പുതിയ റേഞ്ച് റോവര്‍ വേലര്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. 184 കിലോവാട്ട് കരുത്തും 365 എന്‍ എം ടോര്‍ക്കും നല്‍കുന്ന 2.0 പെട്രോള്‍ എഞ്ചിനിലും 150 കെ ഡബ്ലിയു കരുത്തും 430 എന്‍ എം ടോര്‍ക്കും നല്‍കുന്ന 2.0 ഇങ്കേനിയം ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും.
റേഞ്ച് റോവര്‍ വേലറിന്റെ സവിശേഷതകളില്‍ പ്രധാനമാണ് മുന്നിലെ ഗ്രില്‍. അതോടൊപ്പം പുതിയ പിക്‌സല്‍ എല്‍ഇഡി ഹെഡ് ലൈറ്റുകളും വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു. ആക്റ്റീവ് റോഡ് നോയ്‌സ് ക്യാന്‍സലേഷന്‍, ക്യാബിന്‍ എയര്‍ പ്യൂരിഫിക്കേഷന്‍ പ്ലസ് എന്നിവ ഡ്രൈവിംഗ് കൂടുതൽ സൗകര്യപ്രദമാക്കുന്നു. ജൂലൈയിൽ വാഹനത്തിന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.