കൊല്ലം: സോളർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ്.നായർ. ‘പ്രതിനായിക’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയുടെ കവർചിത്രം പുറത്തിറങ്ങി. തന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് ആത്മകഥയുടെ കവർചിത്രം സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായുള്ള ‘റെസ്പോൺസ് ബുക്കാ’ണ് പുസ്തകം പുറത്തിറക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട സോളർ വിവാദം ഇടവേളയ്ക്കു ശേഷം കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് സരിതയുടെ ആത്മകഥ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് ആത്മകഥ പുറത്തിറക്കുന്ന വിവരം സരിത പരസ്യമാക്കിയത്.

‘പ്രതി നായിക’ എന്നോ ‘പ്രതിനായിക’യെന്നോ വായിക്കാവുന്ന തരത്തിലുള്ളതാണ് ആത്മകഥയുടെ കവർ ചിത്രം. ‘ഞാൻ പറഞ്ഞത് എന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയവയും ഈ പുസ്തകത്തിൽ ഉണ്ടാകും’ എന്ന് സരിത കുറിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ കവർ പങ്കുവച്ച് ‘റെസ്പോൺസ് ബുക്സും’ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അത് ഇങ്ങനെ:

സരിത പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടു പോയവയും റെസ്‌പോണ്‍സ് ബുക്‌സിലൂടെ നിങ്ങളിലേക്ക് …

പ്രശസ്ത ഡിസൈനര്‍ രാജേഷ് ചാലോട് രൂപകല്‍പ്പന ചെയ്ത കവര്‍… പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യുന്നു. എല്ലാവരുടെയും

സ്‌നേഹ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *