ലക്നൗ: വീട്ടിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രീയം മുറിച്ചുമാറ്റിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം. കത്തി ഉപയോഗിച്ച് ജനനേന്ദ്രീയം മുറിച്ചു മാറ്റിയ യുവതി പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങിയാതായി പൊലീസ് അറിയിച്ചു.
യുവതിയുടെ വീട്ടിൽ ജോലിക്കു നിൽക്കുന്ന ഇരുപത്തി മൂന്നുകാരന്റെ ജനനേന്ദ്രീയമാണ് മുറിച്ചുമാറ്റിയത്. യുവതിയുടെ ഭർത്താവ് സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി നോക്കുകയാണ്. ബുധനാഴ്ച വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് യുവാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവാവിൽനിന്ന് രക്ഷപ്പെട്ട ഇവർ കുറച്ചു സമയത്തിനുശേഷം കത്തിയുമായി തിരികെയെത്തി യുവാവിന്റെ ജനനേന്ദ്രീയം മുറിച്ചുമാറ്റുകയായിരുന്നു. പിന്നാലെ ഇവർ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയും യുവാവിനെതിരെ പരാതി നൽകുകയും ചെയ്തു.
തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ പൊലീസുകാർ രക്തത്തിൽ കുളിച്ച് അവശനായിരിക്കുന്ന യുവാവിനെ കണ്ടെത്തി ആശുപത്രിയിലാക്കി. സംഭവത്തെ കുറിച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് യുവാവ് പറയുന്നതെന്ന് പൊലീസ് അറിയിച്ചു. യുവതിയ്ക്കൊപ്പം വളരെ ചെറിപ്പത്തിലേ തന്നെ ജോലി നോക്കുകയാണെന്നും സംഭവം നടന്ന ദിവസം തന്നെ വിളിച്ചുവരുത്തി ബോധം കെടുത്തിയ ശേഷം ജനനേന്ദ്രീയം മുറിച്ചു മാറ്റുകയായിരുന്നു എന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. യുവാവിന്റെ പിതാവിന്റെ പരാതിയിൽ യുവതിയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.