കൊച്ചി: ആമസോൺ ഇന്ത്യ സംരംഭമായ Amazon വൗവ് (വിമൻ ഓഫ് ദി വേൾഡ്) രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനുമായി (എ.ഐ.സി.ടി.ഇ) ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു. ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ചേരുന്ന വിദ്യാർത്ഥിനികളെ ടെക്നോളജി ഇൻഡസ്ട്രിയിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ നൈപുണ്യത്തിലേക്ക് ശാക്തീകരിക്കുന്നതിനും സജ്ജരാക്കുന്നതിനുമായാണ് ഈ നൂതന പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാർട്ണർഷിപ്പ് എഗ്രിമെന്റിൽ ആമസോൺ, സ്റ്റുഡന്റ് പ്രോഗ്രാംസ് ഡയറക്ടർ, സുമൻ യാദവ്, എ.ഐ.സി.ടി.ഇ-യെ പ്രതിനിധീകരിച്ച്, പ്രൊഫ. ടി ജി സീതാറാം, ചെയർമാൻ, എ.ഐ.സി.ടി.ഇ , ഭാരത സർക്കാർ എന്നിവർ ഒപ്പുവച്ചു.