പാലക്കാട്: സംസ്ഥാനത്ത് കോൺഗ്രസ് ഒന്നേകാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡുകള്‍ നിർമിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനാണ് കാർഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.
“മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചത്. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് ഇതിനു പിന്നിൽ. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിത്. സംഭവത്തിൽ ഡിജിപിക്കും കേന്ദ്ര ഏജൻസികൾക്കും പരാതി നൽകി. വിവരം അറിഞ്ഞിട്ടും രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ ഇക്കാര്യം മറച്ചുവച്ചു.” – സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, വ്യാജ വോട്ടര്‍ ഐഡിയുണ്ടാക്കിയെന്ന ആരോപണം ഷാഫി പറമ്പില്‍ എംഎല്‍എ തള്ളി. കുഴല്‍പ്പണക്കേസില്‍ പ്രതിയായ കെ.സുരേന്ദ്രന്‍ രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ എഐസിസിക്ക് പരാതി നല്‍കിയത് അറിഞ്ഞിട്ടില്ലെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോടു പറഞ്ഞു.