കൊച്ചി: ഗന്ധാര്‍ ഓയില്‍ റിഫൈനറി (ഇന്ത്യാ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 22 മുതല്‍ 24 വരെ നടക്കും. 302 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 11,756,910 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 160 മുതല്‍ 169 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 14,872 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 88ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *