കൊച്ചി:  കഴിഞ്ഞ ഉല്‍സവ സീസണില്‍ (ഓണം- ദീപാവലി) അഖിലേന്ത്യാ തലത്തിലെ യൂസ്ഡ്  കാര്‍ വില്‍പനയില്‍ 88 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക്ക് കമ്പനിയായ കാര്‍സ്24-ന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായി 1760 കോടി രൂപയുടെ കാര്‍ വില്‍പനയാണ് ഉണ്ടായത്.

യുവാക്കള്‍ കൂടുതലായി കാര്‍ വാങ്ങാന്‍ തുടങ്ങിയതാണ് ഈ സീസണില്‍ ദൃശ്യമായ മറ്റൊരു സവിശേഷത. ഗുണമേന്‍മയുള്ള കാറുകള്‍, സൗകര്യപ്രദമായ വായ്പകള്‍, ദീര്‍ഘിപ്പിച്ച വാറന്‍റ്റി, പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും തുടങ്ങിയവ യൂസ്ഡ് കാര്‍ മേഖലയ്ക്ക് കൂടുതല്‍ വിപുലമായ സ്ഥാനം നേടാന്‍ വഴിയൊരുക്കിയിട്ടുമുണ്ട്. 2023-ലെ ഉല്‍സവ കാലത്തിന്‍റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന  വേളയിലെ കാര്‍സ്24-ന്‍റെ ത്രൈമാസ റിപ്പോര്‍ട്ട് ഈ രംഗത്തെ പുതിയ മാറ്റങ്ങളും പ്രവണതകളും ചൂണ്ടിക്കാട്ടുകയാണ്.

ഈ ഉല്‍സവ കാലം എന്നത് കാര്‍ വില്‍പനയുടെ മാത്രം കാലമായിരുന്നില്ലെന്നും ആഗ്രഹങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്ന കാലം കൂടിയായിരുന്നു എന്നും ചലനാത്മകമായ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന താല്‍പര്യങ്ങളും ഇവിടെ ദൃശ്യമാണെന്നും കാര്‍സ്24 സഹ സ്ഥാപകന്‍ ഗജേന്ദ്ര ജന്‍ഗിഡ് പറഞ്ഞു.

ഉല്‍സവ കാലത്ത് ഏറ്റവും കൂടുതല്‍ കാര്‍ വില്‍പന നടന്നത് ബെംഗളൂരുവിലായിരുന്നു. ഈ അപ്രതീക്ഷിത ഘടകം പതിവ് പ്രതീക്ഷകളില്‍ നിന്നു വ്യത്യസ്തമായുള്ള മാറ്റങ്ങളെയാണു കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് ഇത്തവണ വില്‍പന ഇരട്ടിയാകുന്നതാണ് കൊച്ചിയില്‍ കാണാനായത്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ ഗണേഷ് ചതുര്‍ത്ഥിക്കാലത്ത് ഇരട്ടി വര്‍ധനവുണ്ടായി വാഗണ്‍ആര്‍, ഹോണ്ട സിറ്റി എന്നിവയായിരുന്നു മുന്നില്‍. അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ 67 ശതമാനം വര്‍ധനവാണുണ്ടായത്.   ഗ്രാന്‍റ്ഐ10, ബലേനോ  എന്നിവയായിരുന്നു ഇവിടെ കൂടുതല്‍ പ്രിയം.

അടുത്ത കാലത്തെ വില്‍പനകളില്‍ ഹാച്ച്ബാക്കുകളായിരുന്നു മുഖ്യ ആകര്‍ഷകം. ആകെ വില്‍പനയുടെ 65 ശതമാനവും ഇവയുടേതായിരുന്നു. ഇതോടൊപ്പം തന്നെ എസ്യുവികള്‍ക്കു പ്രിയം വര്‍ധിക്കുന്നതും കാണാനായി. മിതമായ നിരക്കില്‍ ഇവ ലഭ്യമായതാണു കാരണം.

1760 കോടി രൂപയുടെ കാറുകളാണ് ഈ ഉല്‍സവ കാലത്ത് ആകെ വില്‍പന നടത്തിയത്. കാര്‍സ്24ന് ഓരോ പത്തു മിനിറ്റിലും നാലു കാറുകള്‍ വീതം വില്‍ക്കുന്ന സ്ഥിതിയായിരുന്നു.

ഉല്‍സവ കാലത്തെ വില്‍പനയുടെ 87 ശതമാനവും പെട്രോള്‍ കാറുകളായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. തുടക്കത്തിലെ കുറഞ്ഞ ചെലവുകളും സംരക്ഷണ ചെലവുകളിലെ കുറവുകളുമാണ് ഇതിനു കാരണം. ഡീസല്‍ കാറുകളേക്കാള്‍ 5 വര്‍ഷം കൂടുതല്‍ റോഡുകളില്‍ തുടരാന്‍ പെട്രോള്‍ കാറുകള്‍ക്കാവും എന്ന രീതിയിലെ നിയന്ത്രണങ്ങളും ഇതിനു മറ്റൊരു കാരണമായി. ഈ സീസണില്‍ ഏറ്റവും പ്രിയപ്പെട്ട നിറം സില്‍വര്‍ ആയിരുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉല്‍സവ കാലത്ത് ഓരോ ദിവസവും ശരാശരി 4.7 കോടി രൂപയുടെ വായ്പകളും ലഭ്യമാക്കിയിരുന്നു. കൂടുതല്‍ വായ്പാ അപേക്ഷകളും എത്തിയത് 35 വയസില്‍ താഴെയുള്ള ശമ്പളക്കാരില്‍ നിന്നായിരുന്നു. ഓരോ ദിവസവും 500-ല്‍ ഏറെ വായ്പാ അപേക്ഷകളാണ് കാര്‍സ്24 കൈകാര്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *