തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പബ്ലിക് റിലേഷൻസ് ജോലി ചെയ്യുന്ന 12 അംഗ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടി. സമൂഹ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ പ്രതിഛായ വർധിപ്പിക്കുക, മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയരുന്ന വാർത്തകളെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിരോധിക്കുക തുടങ്ങിയവയാണ് ഇവരുടെ ജോലി.

ഈ മാസം 15നാണ് സോഷ്യൽ മീഡിയ സംഘത്തിന്റെ നീട്ടിയ കരാർ കാലാവധി അവസാനിച്ചത്. മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയയുടെ സേവനവും മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ഇവരുടെ സേവനം അനിവാര്യമാണെന്നും അതു കൊണ്ടാണ് 16 മുതൽ ഒരു വർഷത്തേക്കു കൂടി നീട്ടുന്നത് എന്നുമാണ് ഉത്തരവിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *