ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) കഴിഞ്ഞിരുന്ന 22 രോഗികൾ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടർ അറിയിച്ചു. 3 ദിവസത്തിനിടെ ഇവിടെമാത്രം 55 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈന്യം നിയന്ത്രണം ഏറ്റെടുത്ത ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരും സാധാരണക്കാരും ഉൾപ്പെടെ 7000 പേർ കുടുങ്ങിക്കിടക്കുകയുമാണ്.

ഇന്ധനമില്ലാത്തതിനാലും ആശയവിനിമയബന്ധം അറ്റുപോയതിനാലും ഗാസയിലേക്കുള്ള യുഎൻ സഹായവിതരണം തുടർച്ചയായ രണ്ടാം ദിവസവും മുടങ്ങി. യുഎന്നിനായി 2 ഇന്ധന ട്രക്കുകൾ കടത്തിവിടാൻ ഇസ്രയേൽ അനുമതി നൽകിയെങ്കിലും അടിസ്ഥാന ആവശ്യങ്ങൾക്കു പോലും ഇതു തികയില്ല.

Leave a Reply

Your email address will not be published. Required fields are marked *