നെ​ടു​മ​ങ്ങാ​ട്‌: വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ മൂ​ന്ന് മ​ദ്​​റ​സ അ​ധ്യാ​പ​ക​രെ നെ​ടു​മ​ങ്ങാ​ട്‌ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ള​ത്തൂ​പു​ഴ ഓ​ന്തു​പ​ച്ച ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ​നി​ന്ന്​ ക​ട​യ്ക്ക​ൽ കാ​ഞ്ഞി​ര​ത്തു​മൂ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബി​സ്മി സി​ദ്ദീ​ഖ് (24), തൊ​ളി​ക്കോ​ട് പു​ളി​മൂ​ട് സ​ബീ​ന മ​ൻ​സി​ലി​ൽ​നി​ന്ന്​ തൊ​ളി​ക്കോ​ട് ക​രീ​ബ ഓ​ഡി​റ്റേ​റി​യ​ത്തി​ന് സ​മീ​പം ജാ​സ്മി​ൻ വി​ല്ല​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ഷ​മീ​ർ (28), ഉ​ത്ത​ർ​പ്ര​ദേ​ശ് ഖേ​രി ജി​ല്ല​യി​ൽ ഗ​ണേ​ഷു​പൂ​ർ വി​ല്ലേ​ജി​ൽ ഖൈ​രി​യി​ൽ മു​ഹ​മ്മ​ദ് റാ​സാ​ഉ​ൾ ഹ​ഖ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു​വ​ർ​ഷ​മാ​യി പ്ര​തി​ക​ൾ നെ​ടു​മ​ങ്ങാ​ട്ട്​ മ​ദ്​​റ​സ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കൊ​ച്ചു​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തു​ന്ന​താ​യി സി.​ഡ​ബ്ല്യു.​സി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ അന്വേഷണത്തിലാണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *