ഗാസ: ഒന്നരമാസം നീണ്ട യുദ്ധത്തിന് തൽക്കാല ആശ്വാസം. ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ഇന്നു മുതൽ. നാലു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനമെത്തിയതോടെ ലോകം ആശ്വാസത്തിൽ. ഇന്നു രാവിലെ 7 മുതലാണ് (ഇന്ത്യൻ സമയം 10.30) വെടിനിർത്തൽ.

കഴിഞ്ഞ മാസം 7ന് ഇസ്രയേലിൽനിന്നു ഹമാസ് ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേരെ വൈകുന്നേരം നാലോടെ മോചിപ്പിക്കും. ഇതിനു പകരമായി, ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീൻ തടവുകാരിൽ ചിലരെയും വിട്ടയയ്ക്കും. വെടിനിർത്തൽ നടപ്പായി നാലാം ദിവസത്തോടെ ബാക്കി ബന്ദികളുടെ മോചനം സംബന്ധിച്ചു ധാരണയുണ്ടാക്കാനാണു ശ്രമം.

 

Leave a Reply

Your email address will not be published. Required fields are marked *