മുംബൈ: ഓസ്ട്രേലിയയ്‌ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞു. ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ് വിക്കറ്റ് കീപ്പർമാർ. ആദ്യ മൂന്ന് മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്‌വാദ് ഉപനായകനാവും. അവസാന രണ്ട് മത്സരങ്ങളിൽ ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.

പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. വി.വി.എസ്. ലക്ഷ്മണാണ് ടീമിന്റെ പരിശീലകൻ. ആദ്യ മത്സരം വ്യാഴാഴ്ച വിശാഖപട്ടണത്ത് നടക്കും. ഞായറാഴ്ച തിരുവനന്തപുരത്താണ് രണ്ടാം മത്സരം. ഡിസംബർ 3ന് ബെംഗളൂരുവിൽ മൂന്നാം മത്സരം നടക്കും.

നേരത്തെ ഏഷ്യാകപ്പ്, ലോകകപ്പ് ടീമുകളിലും സഞ്ജുവിന് ഇടം നൽകിയിരുന്നില്ല. ലോകകപ്പിൽ മോശം പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ്, സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി നിയോഗിച്ചത്. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ സഞ്ജു ടീമിൽ തിരിച്ചെത്തുമെന്ന് അഭ്യൂഹമുയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *