ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിൽ നിന്ന് സ്ഥാപകനും സിഇഒയുമായ ചാങ്പെങ് ഷാവോ പുറത്തായതോടെ കമ്പനിയുടെ റീജനൽ മാർക്കറ്റ് മുൻ ആഗോള മേധാവി റിച്ചഡ് ടെങ് പുതിയ സിഇഒ ആയി സ്ഥാനമേറ്റു. നിയമലംഘനം നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെയായിരുന്നു ഷാവോയുടെ പടിയിറക്കം. നിയമലംഘനത്തെത്തുടർന്ന് അമേരിക്കൻ നിയമ വകുപ്പ് കമ്പനിക്ക് 36,000 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

2017ൽ ചൈനയിൽ ആരംഭിച്ച ബിനാൻസ് ക്രിപ്റ്റോ എക്സ്ചേഞ്ച് വളരെ വേഗമാണ് ലോകശ്രദ്ധ നേടിയത്. അതേസമയം, ഷാവോയുടെ രാജിയെത്തുടർന്ന് വലിയ തോതിൽ മൂല്യമിടിഞ്ഞ ക്രിപ്റ്റോ കറൻസികൾ തിരിച്ചുകയറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *