ന്യൂഡൽഹി: ചൈനയിൽ കുട്ടികളിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ. രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയിപ്പ് നൽകിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശം നൽകി.

കർണാടക സർക്കാർ ഇതിനകം തന്നെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പനി ബാധിച്ചെത്തുന്നവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ പുറത്തിറക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. കോവിഡ് സമയത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതുപോലെയുള്ള നടപടികൾ സ്വീകരിച്ചുവെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. ഉത്തരാഖണ്ഡിലെ ചില ജില്ലകളിലും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട് സംസ്ഥാന ആരോഗ്യവകുപ്പും മുൻകരുതലുകൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *