International space station with astronauts. Elements of this image furnished by NASA (url:https://www.nasa.gov/sites/default/files/thumbnails/image/iss060e007297.jpg https://www.nasa.gov/sites/default/files/thumbnails/image/44911459904_375bc02163_k.jpg)

പ്രായമേറുന്നതിനാൽ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) 2031 ൽ തിരിച്ചിറക്കുമെന്ന് നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു. ഭ്രമണപഥത്തിൽ നിന്ന് തിരിച്ചറിക്കുന്നതിനായുള്ള പ്രത്യേക ബഹിരാകാശവാഹനം നാസ ഇക്കൊല്ലം വികസിപ്പിക്കാൻ തുടങ്ങും.

1998 ൽ റഷ്യയുടെ പ്രോട്ടോൺ റോക്കറ്റാണ് സ്പേസ് സ്റ്റേഷൻ നിർമാണത്തിനുള്ള ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിച്ചത്. ഐഎസ്എസ് തിരിച്ചിറക്കിയ ശേഷം ബഹിരാകാശത്ത് യുഎസ് വാണിജ്യ ബഹിരാകാശ സ്റ്റേഷനുകൾ ആരംഭിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്പോൾ ബഹിരാകാശനിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരുമെങ്കിലും ബാക്കിയുള്ളവ ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു ഭാഗത്ത് വീഴുന്ന തരത്തിലായിരിക്കും ക്രമീകരണം.

ബഹിരാകാശ നിലയത്തിലേക്ക് അടുത്ത വർഷം പോകാനായി ഒരു ഇന്ത്യൻ യാത്രികനെ നാസ പരിശീലിപ്പിക്കും. 2035 ൽ ഇന്ത്യ സ്വന്തം ബഹിരാകാശനിലയം ആരംഭിക്കാനുള്ള നടപടിയിൽ സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *