മഹാരാഷ്ട്ര : ഇരുപത്തൊന്നുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗ പങ്കാളിയായ യുവാവിനെ പൊലീസ് തിരയുന്നു. ബിബിഎ വിദ്യാര്‍ഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റൽ മുറിയിൽ കൊല്ലപ്പെട്ടത്. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

കോളജ് ഹോസ്റ്റലിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. പുതിയ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് ബിബിഎ വിദ്യാര്‍ഥിയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് യുവാവ് കുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിദ്യാര്‍ഥി മരിച്ചുവെന്ന് ഉറപ്പായതോടെ കുത്തിയ യുവാവ് ഓടി രക്ഷപെട്ടു. മരിക്കുന്നതിനു മുൻപ് ആരാണ് കുത്തിയതെന്ന് വിദ്യാര്‍ഥി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കുത്തിയ ആൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *