കൊച്ചി: ഗോദ്‌റെജ് ക്യാപിറ്റലിന്റെ ബിസിനസ് സൊലൂഷന്‍ സംവിധാനമായ നിര്‍മാണ്‍ രാജ്യത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും വിധം ഡിബിഎസ് ബാങ്ക് ഇന്ത്യ, വീസ, ആമസോണ്‍ എന്നിവയുമായി സഹകരിക്കും. ഇന്ത്യയിലും ആഗോള തലത്തിലും അവരുടെ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാനും വില്‍ക്കാനുമുള്ള അവസരങ്ങള്‍ ഇതിന്റെ ഭാഗമായി ആമസോണ്‍ ലഭ്യമാക്കും. ഡിബിഎസ് ബാങ്ക് ഇന്ത്യ സവിശേഷമായ കറന്റ് അക്കൗണ്ടുകളാവും നിര്‍മാണ്‍ ഉപഭോക്താക്കള്‍ക്കു പ്രദാനംചെയ്യുക. വീസ ലളിതമായ ബാങ്കിങ് നീക്കങ്ങളും ആരംഭിക്കും.

ചെറുകിട സംരംഭങ്ങള്‍ക്ക് ഉപഭോക്തൃ നിര വിപുലമാക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനും ജീവനക്കാരുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ത്രൈമാസ മിനിമം ബാലന്‍സ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുക, ടാലി, ഇആര്‍പി എന്നിവ ബാങ്കിങുമായി സംയോജിപ്പിക്കുക, മല്‍സരാധിഷ്ഠിതമായ ട്രേഡ്, എഫ്എക്‌സ് പ്രൈസിങ് തുടങ്ങിയവയും ബിസിനസ് ഡെബിറ്റ് കാര്‍ഡും ഇതിന്റെ ഭാഗമായി ലഭിക്കും.

വായ്പകള്‍ നല്‍കുന്നതിനും കൂടുതലായുള്ള സേവനങ്ങള്‍ എംഎസ്എംഇ മേഖലയ്ക്ക് നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്‌റെജ് ക്യാപിറ്റല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ മനീഷ് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *