തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഡോ.എ.ജെ.ഷഹ്നയുടെ മരണത്തിൽ ആരോപണ വിധേയനായ ഡോ.ഇ.എ.റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാപ്രരണാക്കുറ്റം ചുമത്തിയും റുവൈസിനെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

റുവൈസിനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന ഡയറക്ടറോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന വിവാഹം മുടങ്ങിയ വിഷമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *