റിയോ ഡെ ജനീറോ: 2024ലെ കോപ്പ അമേരിക്ക ഫുട്ബാൾ ആരവങ്ങൾക്ക് അരങ്ങൊരുങ്ങി. ഗ്രൂപ്പുകൾ തിരിച്ചുള്ള മത്സരക്രമങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, പെറു, ചിലി എന്നിവർക്കൊപ്പം പ്ലേ ഓഫ് വിജയികളായെത്തുന്ന കാനഡയോ ട്രിനിഡാഡ് ടുബാക്കോയോ ഇടം നേടും.

ഗ്രൂപ്പ് ബി യിൽ മെക്സിക്കോ, ഇക്വഡോർ, വെനിസ്വല, ജമൈക്ക എന്നിവരും ഗ്രൂപ്പ് സി യു.എസ്.എ, യുറുഗ്വായ്, പനാമ, ബോളീവിയ എന്നിവരുമാണ്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീൽ, കൂടെ കൊളംബിയ, പരാഗ്വെ, പ്ലേ ഓഫ് വിജയികളായെത്തുന്ന ഹോണ്ടുറാസോ അല്ലെങ്കിൽ കോസ്റ്റാറിക്കയോ ഇടം നേടും.

യു.എസിലെ അറ്റ്‌ ലാന്‍റയിൽ ജൂൺ 20നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഇത് രണ്ടാം തവണയാണ് ലാറ്റിനമേരിക്കയിലെ കരുത്തരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് യു.എസ് വേദിയാകുന്നത്. 2016ലാണ് ആദ്യമായി അമേരിക്ക കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *