തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഹൈസ്കൂൾ,യുപി,എൽപി സ്കൂൾ ടീച്ചർ ഉൾപ്പെടെ 35 തസ്തികകളിലേക്ക് വിജ്ഞാപനം ഇറക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (ഡ്രഗ്സ് സ്റ്റാന്റഡൈസേഷൻ യൂണിറ്റ്) റിസർച് ഓഫിസർ, ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ (പഞ്ചകർമ), കേരള പൊലീസിൽ (ഫൊറൻസിക് സയൻസ് ലാബ്) സയന്റിഫിക് ഓഫിസർ (കെമിസ്ട്രി, ബയോളജി, ഡോക്യുമെന്റ്, ഫിസിക്സ്),നിയമസഭാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം), റീഡർ ഗ്രേഡ് 2, ഓഫ്സെറ്റ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2, ജല അതോറിറ്റിയിൽ എൽഡി ടൈപ്പിസ്റ്റ്, ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് 2, ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ടെക്നിക്കൽ സൂപ്പർവൈസർ.

വിവിധ ജില്ലകളിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം),വിവിധ ജില്ലകളിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം),എറണാകുളം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം–തസ്തികമാറ്റം), ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്– തമിഴ് മീഡിയം–തസ്തികമാറ്റം), ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലിഷ്–തസ്തികമാറ്റം),ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്), ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (നാച്വറൽ സയൻസ്) – മലയാളം മീഡിയം–തസ്തികമാറ്റം),ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്– തമിഴ് മീഡിയം– തസ്തികമാറ്റം)വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്– മലയാളം മീഡിയം–തസ്തികമാറ്റം), ജില്ലകളിൽ എൽപി സ്കൂൾ ടീച്ചർ(തമിഴ് മീഡിയം), വിവിധ ജില്ലകളിൽ പട്ടികജാതി വകുപ്പിൽ നഴ്സറി സ്കൂൾ ടീച്ചർ, കണ്ണൂർ ജില്ലയിൽ അച്ചടി വകുപ്പിൽ കോപ്പി ഹോൾഡർ (കന്നഡ), ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്തഭടൻമാർ), ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ).

സ്പെഷൽ റിക്രൂട്മെന്റ്

ഡയറ്റിൽ ലക്ചറർ ഇൻ മലയാളം (പട്ടികവർഗ്ഗം),അച്ചടി വകുപ്പിൽ അസി.സൂപ്രണ്ട് (പട്ടികവർഗ്ഗം). ഇതിനു പുറമേ സംസ്ഥാനതലത്തിൽ 2 തസ്തികകളിലേക്കും ജില്ലാ തലത്തിൽ 5 തസ്തികകളിലേക്കും എൻസിഎ റിക്രൂട്മെന്റ് നടത്തും. ഗസറ്റ് വിജ്ഞാപനം 30ന്.

Leave a Reply

Your email address will not be published. Required fields are marked *