ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ 2023ലെ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഡിസംബർ 13, 14 തീയതികളിൽ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ളോക്കിലുള്ള സെമിനാർ ഹാളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘സംസ്കൃത പാരമ്പര്യത്തിലെ സാംസ്കാരിക സംവാദങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോലീന എബ്രഹാം നിർവ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തുംപ്രോ വൈസ് ചാൻസലർ കെമുത്തുലക്ഷ്മി അധ്യക്ഷയായിരിക്കുംരജിസ്ട്രാർ ഡോപിഉണ്ണികൃഷ്ണൻഡോജിശ്രീവിദ്യ എന്നിവർ പ്രസംഗിക്കും.

പ്രൊഫകെരവീന്ദ്രൻപ്രൊഫവിആർമുരളീധരൻപ്രൊഫഎൻഅജയ കുമാർഡോഎംരഞ്ജിനിഡോവികെഭവാനിഡോവിവസന്തകുമാരി,
ഡോഎസ്എസ് ശർമ്മഡോവൃന്ദ പിഎം., പ്രൊഫസോണാലീക കൗൾപ്രൊഫവിഅജിത്കുമാർപ്രൊഫകെമുരളിഉഷ നങ്ങ്യാർപ്രൊഫഎംവിവിനോദ്കുമാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

14ന് വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫഎംവിനാരായണൻ സമാപന സന്ദേശം നൽകുംപ്രോ വൈസ് ചാൻസലർ പ്രൊഫകെമുത്തുലക്ഷ്മി അധ്യക്ഷയായിരിക്കുംഡോആതിര ജാതദേവൻഡോകെഎസ്ജിനിത എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *