ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിംഹന്. വനിതാ താരങ്ങളിൽ നൈജീരിയയുടെ അസിസാറ്റ് ഒഷോലയും പുരസ്കാര ജേതാവായി. ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ താരമാണ് ഇരുപത്തിനാലുകാരനായ ഒസിംഹൻ.

കഴിഞ്ഞ സീസൺ സീരി എയിൽ 24 ഗോളുകളുമായി നാപ്പോളിയെ കിരീടത്തിലേക്കു നയിക്കുന്നതിൽ നിർണായക പങ്കാളിയായി. ഈ നേട്ടമാണ് ലിവർപൂൾ താരം ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിഎസ്ജിയുടെ മൊറോക്കൻ താരം അച്‌റഫ് ഹാക്കിമിയെയും പിന്നിലാക്കി പുരുഷ കിരീടം നേടാൻ ഒസിംഹനു വഴിയൊരുക്കിയത്. 1999ൽ എൻവാൻകോ കാനുവിനു ശേഷം ആഫ്രിക്കൻ ഫുട്ബോളർ പുരസ്കാരം നേടുന്ന ആദ്യ പുരുഷ നൈജീരീയൻ ഫുട്ബോളറാണ് ഒസിംഹൻ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെ വനിതാ ടീമംഗമാണ് അസിസാറ്റ് ഒഷോല. ആറാം തവണയാണ് പുരസ്കാരനേട്ടം.

Leave a Reply

Your email address will not be published. Required fields are marked *