കൊച്ചി: പുരുഷ വസ്ത്ര മേഖലയിലെ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് മുഫ്തിയുടെ ഉടമകളായ ക്രെഡോ ബ്രാന്‍ഡ്‌സ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന ഡിസംബര്‍ 19ന് ആരംഭിക്കും. 266 മുതല്‍ 280 രൂപ വരെയാണ് പ്രതിഓഹരി വില. ചുരുങ്ങിയത് 53 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ഡിസംബര്‍ 21ന്  വില്‍പ്പന അവസാനിക്കും.
രണ്ടു രൂപ മുഖവിലയില്‍ 19634960 ഓഹരികള്‍ ഐപിഒ വഴി വിറ്റൊഴിയാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുരുഷ വസ്ത്രങ്ങളില്‍ പുതുമ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കമല്‍ കുഷ്‌ലാനി 1998 ലാണ് മുഫ്തി ബ്രാന്‍ഡ് ആരംഭിച്ചത്. പുതിയ ട്രെന്‍ഡിനനുസരിച്ചുള്ള ടീ-ഷര്‍ട്ട്, സ്വെറ്റ് ഷര്‍ട്ട്, ജീന്‍സ്, കാര്‍ഗോസ്, ചിനോസ്, ജാക്കറ്റ്, ബ്ലേസര്‍, കാഷ്വല്‍സ്, പാര്‍ട്ടി വെയര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡിന് കീഴില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *